തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

തമിഴ്‌നാട് നിയമസഭയില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ എടപ്പാടി സര്‍ക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തിയ ഒപിഎസ്സുള്‍പ്പടെ 12 എംഎല്‍എമാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന കാര്യത്തില്‍ നേരത്തേ കോടതി സ്പീക്കറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് സ്പീക്കര്‍ കോടതിയില്‍ സമര്‍പ്പിക്കും.  ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയുള്ള കേസ് പരിഗണിയ്ക്കുന്നത് അടുത്തമാസം രണ്ടാം തീയതിയാണ്. ഇതിനിടെ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‍മേല്‍ അവകാശമുന്നയിച്ച് ഇരുപക്ഷവും നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍  തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

Updated: Oct 12, 2017, 10:04 AM IST
 തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ എടപ്പാടി സര്‍ക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തിയ ഒപിഎസ്സുള്‍പ്പടെ 12 എംഎല്‍എമാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന കാര്യത്തില്‍ നേരത്തേ കോടതി സ്പീക്കറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് സ്പീക്കര്‍ കോടതിയില്‍ സമര്‍പ്പിക്കും.  ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയുള്ള കേസ് പരിഗണിയ്ക്കുന്നത് അടുത്തമാസം രണ്ടാം തീയതിയാണ്. ഇതിനിടെ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്‍മേല്‍ അവകാശമുന്നയിച്ച് ഇരുപക്ഷവും നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍  തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.