കശ്മീരില്‍ വീണ്ടും ഭീകരരുടെ ബാങ്ക് കവര്‍ച്ച; കൊള്ളയടിച്ചത് 5 ലക്ഷത്തിലധികം രൂപ

കശ്മീരില്‍ വീണ്ടും ഭീകരരുടെ നേതൃത്വത്തില്‍ ബാങ്ക് കവര്‍ച്ച. കശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ച് അഞ്ചു ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു. അനന്ത്നാഗിലെ മര്‍ഹമ സംഗമിലുള്ള ബാങ്കിലാണ് വന്‍ കവര്‍ച്ച നടന്നത്. 

Updated: Oct 12, 2017, 05:45 PM IST
കശ്മീരില്‍ വീണ്ടും ഭീകരരുടെ ബാങ്ക് കവര്‍ച്ച; കൊള്ളയടിച്ചത് 5 ലക്ഷത്തിലധികം രൂപ

കശ്മീര്‍: കശ്മീരില്‍ വീണ്ടും ഭീകരരുടെ നേതൃത്വത്തില്‍ ബാങ്ക് കവര്‍ച്ച. കശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ച് അഞ്ചു ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു. അനന്ത്നാഗിലെ മര്‍ഹമ സംഗമിലുള്ള ബാങ്കിലാണ് വന്‍ കവര്‍ച്ച നടന്നത്. 

പ്രാഥമിക വിവരം അനുസരിച്ച് 5,39,000 രൂപയാണ് ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്. കവര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

നോട്ടുനിരോധനത്തിനു ശേഷം ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂലായ് 31ന് സമാനരീതിയില്‍ അനന്ത്നാഗ് ജില്ലയിലെ മറ്റൊരു ബാങ്കില്‍ ഭീകരര്‍ കവര്‍ച്ച നടത്തിയിരുന്നു. മുഖം മൂടി ധരിച്ച ഭീകരര്‍ തോക്കു ചൂണ്ടി ബാങ്കില്‍ നിന്ന് പണം കവരുകയായിരുന്നു.

 

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close