നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അഴിമതിയും കള്ളപ്പണവും തടയാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ തലകുന്നിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വീറ്റ് ചെയ്തു.  125 കോടി ഇന്ത്യക്കാര്‍ നിര്‍ണ്ണായകമായ പോരാട്ടം ജയിച്ചുവെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലുണ്ട്.  

Last Updated : Nov 8, 2017, 10:03 AM IST
നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അഴിമതിയും കള്ളപ്പണവും തടയാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ തലകുന്നിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വീറ്റ് ചെയ്തു.  125 കോടി ഇന്ത്യക്കാര്‍ നിര്‍ണ്ണായകമായ പോരാട്ടം ജയിച്ചുവെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലുണ്ട്.  

സര്‍ക്കാര്‍ എടുത്ത നിരവധി നടപടികളോടും ഇന്ത്യന്‍ ജനത നല്‍കിയ ദൃഢമായ പിന്തുണയെ ഞാന്‍ വണങ്ങുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നോട്ട് അസാധുവാക്കല്‍ വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  സര്‍ക്കാരിന്‍റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. 

 

 

Trending News