Assembly Election Results 2017

റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21 ലേക്ക് മാറ്റി

റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി. അതേസമയം സുപ്രീംകോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച റോഹിങ്ക്യകളെ മടക്കി അയക്കരുതെന്നും വ്യക്തമാക്കി. അതോടൊപ്പം റോഹിങ്ക്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 

Updated: Oct 13, 2017, 04:14 PM IST
റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റി. അതേസമയം സുപ്രീംകോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച റോഹിങ്ക്യകളെ മടക്കി അയക്കരുതെന്നും വ്യക്തമാക്കി. അതോടൊപ്പം റോഹിങ്ക്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 

മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ചതാണ് നമ്മുടെ ഭരണഘടന. രാജ്യസുരക്ഷയും സാമ്പത്തിക താത്പര്യങ്ങളും തള്ളിക്കളയാനാവില്ല. അതേസമയം നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. അവരുടെ സുരക്ഷയും അവകാശങ്ങളും മാനിക്കണം, കോടതി പറഞ്ഞു.

റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ 21ലേക്ക് മാറ്റിയെങ്കിലും  അടിയന്തര സാഹചര്യം ഉണ്ടായാല്‍ റോഹിങ്ക്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.