യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രദ്യുമന്‍റെ പിതാവ്

ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കൊലയാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ്. സ്കൂള്‍ മാനേജ്മെന്‍റിന് ഇതില്‍ പങ്കുണ്ടെന്ന് പ്രദ്യുമന്‍റെ പിതാവ് വരുണ്‍ ഠാക്കുര്‍ ആരോപിച്ചു. 

Updated: Nov 13, 2017, 01:53 PM IST
യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രദ്യുമന്‍റെ പിതാവ്

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കൊലയാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ്. സ്കൂള്‍ മാനേജ്മെന്‍റിന് ഇതില്‍ പങ്കുണ്ടെന്ന് പ്രദ്യുമന്‍റെ പിതാവ് വരുണ്‍ ഠാക്കുര്‍ ആരോപിച്ചു. 

യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്കൂള്‍ മാനേജ്മെന്‍റിന് ഇതില്‍ പങ്കുണ്ട്. അധികാരികളെ സ്വാധീനിക്കുന്ന കഴിവുള്ള ചിലര്‍ ഇതില്‍ ഇടപെടുന്നുണ്ടെന്നും വരുണ്‍ ഠാക്കുര്‍ പറഞ്ഞു. 

അതേസമയം, അന്വേഷണത്തില്‍ വീഴ്ച പറ്റിയതായി ഹരിയാന പൊലീസ് സമ്മതിച്ചിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ തുടക്കത്തില്‍ 11-ാം ക്ലാസ്സുകാരനായ പ്രതി പ്രദ്യുമൻ ഠാക്കൂറിനെ ബാത്ത്റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗങ്ങള്‍ അന്വേഷണസംഘം ശ്രദ്ധിച്ചിരുന്നില്ല. ഇക്കാര്യം കേസ് പിന്നീട് അന്വേഷിച്ച സിബിഐ ആണ് പുറത്തുകൊണ്ടു വന്നത്.