കുല്‍ഗാമില്‍ ​സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

നാല് ഭീകരര്‍ കൂടി പിടിയിലാകാനുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

Last Updated : Jul 22, 2018, 09:38 AM IST
കുല്‍ഗാമില്‍ ​സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്​മീരിലെ കുല്‍ഗാമില്‍ ​സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ്​ ഭീകരരെ കൊല​പ്പെടുത്തിയത്​. 

പൊലീസ്​ കോണ്‍സ്​റ്റബിള്‍ സലിം അഹമ്മദ്​ ഷായെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രദേശത്ത്​ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്​ സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. 

നാലോളം ഭീകരര്‍ ഒളിച്ചിരുന്നതായും ഏറ്റുമുട്ടലിനൊടുവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയതായും പൊലീസ്​ എസ്​പി ശേഷ്​ പോള്‍ വൈദ്​ അറിയിച്ചു.

നാല് ഭീകരര്‍ കൂടി പിടിയിലാകാനുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

 

 

കുല്‍ഗാമിലേക്ക്​ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടി​​ന്‍റെ അടിസ്ഥാനത്തിലാണ്​ സൈന്യം സംയുക്തമായി തെരച്ചില്‍ നടത്തിയത്​. 

എന്നാല്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

Trending News