കോണ്‍ഗ്രസിന്‍റെ പിന്തുണക്കത്തില്‍ ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍

  

Updated: May 16, 2018, 03:52 PM IST
കോണ്‍ഗ്രസിന്‍റെ പിന്തുണക്കത്തില്‍ ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍

ബംഗളൂരു: കുമാരസ്വാമിക്കുള്ള കോണ്‍ഗ്രസിന്‍റെ പിന്തുണക്കത്തില്‍ ഒപ്പിടാതെ രണ്ട് എംഎല്‍എമാര്‍. പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ കൊണ്ടുവന്നത്. ഇതുവരെ 76 എംഎല്‍എമാര്‍ മാത്രമാണ് പിന്തുണ കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുഴുവന്‍ എംഎല്‍എമാരും എത്താത്തതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്നത്. യോഗത്തില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നയിച്ചാല്‍ പാര്‍ട്ടി വന്‍പരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു.

ജെഡിഎസിനുള്ള പിന്തുണ കത്തില്‍ 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു.