നിപാ വൈറസ്: മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്

  ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

Last Updated : May 23, 2018, 03:15 PM IST
നിപാ വൈറസ്: മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്

മംഗലാപുരം: നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്.  ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. 

ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

കേരളവുമായി അതിര്‍ത്തി പങ്കിടുന്നവ ഉള്‍പ്പെടെയുള്ള എട്ടുജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗ്‌ളൂര്‍ എന്നീ ജില്ലകളിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

തെലങ്കാന ആരോഗ്യവകുപ്പ് നിപ്പാ വൈറസ് ബാധയില്‍ ജാഗ്രത പുലര്‍ത്തുന്നതായി ആരോഗ്യമന്ത്രി സി ലക്ഷ്മണ റെഡ്ഡി പറഞ്ഞു. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധരുമായി വിഷയത്തില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

Trending News