മു​​ത്ത​​ലാ​​ഖ്​: ക​​ര​​ടു​​ബി​​ല്ലി​​ന്​ അം​​ഗീ​​കാരം നല്‍കി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്

മു​​ത്ത​​ലാ​​ഖ്​ ജാ​​മ്യ​​മി​​ല്ല വ​​കു​​പ്പു​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​മാ​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റിന്‍റെ ക​​ര​​ടു​​ബി​​ല്ലി​​ന്​ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന ആ​​ദ്യ സം​​സ്​​​ഥാ​​ന​​മാ​​യി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്. മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥിന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭ യോ​​ഗ​​മാ​​ണ്​ ബി​​ല്ലി​​ന്​ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. 

Updated: Dec 7, 2017, 04:25 PM IST
മു​​ത്ത​​ലാ​​ഖ്​: ക​​ര​​ടു​​ബി​​ല്ലി​​ന്​ അം​​ഗീ​​കാരം നല്‍കി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്

ല​​ഖ്നൗ: മു​​ത്ത​​ലാ​​ഖ്​ ജാ​​മ്യ​​മി​​ല്ല വ​​കു​​പ്പു​​പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​മാ​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റിന്‍റെ ക​​ര​​ടു​​ബി​​ല്ലി​​ന്​ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന ആ​​ദ്യ സം​​സ്​​​ഥാ​​ന​​മാ​​യി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്. മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥിന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭ യോ​​ഗ​​മാ​​ണ്​ ബി​​ല്ലി​​ന്​ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. 

മു​​ത്ത​​ലാ​​ഖി​​ലൂ​​ടെ വി​​വാ​​ഹ​​മോ​​ച​​നം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക്​ മൂ​​ന്നു​​വ​​ർ​​ഷം വ​​രെ ശി​​ക്ഷ ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന​​താ​​ണ്​ ക​​ര​​ടു​​ബി​​ൽ. ബില്ല് സംബന്ധിച്ച് അവരവരുടെ കാഴ്ചപ്പാട് അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് അവശ്യപ്പെട്ടിട്ടുണ്ട്. 

ഈ ബില്ല് പാര്‍ലമെന്റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും. 

മു​​ത്ത​​ലാ​​ഖ്​ നിര്‍ത്തലാക്കിക്കൊണ്ടുള്ള വിധി വരുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട 177 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിധി വന്നതിനു ശേഷം 66 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ്‌ ആണ് ഏറ്റവും മുന്നില്‍. 
 
കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള മന്ത്രാലയ സംഘമാണ് ക​​ര​​ടു​​ബില്ല് തയ്യാറാക്കിയത്. ക​​ര​​ടു​​ബില്ല് അനുസരിച്ച്, ഏതുതരത്തിലുള്ള മു​​ത്ത​​ലാ​​ഖ് ആയാലും, അതായത്, ചൊല്ലുന്നതോ, എഴുതിയതോ, എസ് എം എസ്സോ, ഇമെയിലോ, ഏതുതരത്തിലുള്ളതുമാവട്ടെ, അത് നിയമ വിരുദ്ധമാണ്.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close