ഗൊരഖ്പൂരിലും ഫുല്‍പുരിലും ബിജെപി ലീഡ് ചെയ്യുന്നു

  

Updated: Mar 14, 2018, 09:40 AM IST
ഗൊരഖ്പൂരിലും ഫുല്‍പുരിലും ബിജെപി ലീഡ് ചെയ്യുന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. അല്‍പസമയത്തിനകം ഫലസൂചനകള്‍ ലഭ്യമാകും.

ആദ്യ ഫലസൂചനകളില്‍ ഗൊരഖ്പൂരിലും ഫുല്‍പുരിലും ബിജെപി ലീഡ് ചെയ്യുകയാണ്‌.  ബിഹാറില്‍ ആര്‍ജെഡിയാണ് മുന്നില്‍.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്ക് ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്‌സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്. 

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. മാര്‍ച്ച് 11 നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.