ഉപതെരഞ്ഞെടുപ്പില്‍ തിരച്ചടി: ഞെട്ടിത്തരിച്ച്‌ ബിജെപി ദേശീയ നേതൃത്വം

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ്‌ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

Updated: Mar 14, 2018, 03:14 PM IST
ഉപതെരഞ്ഞെടുപ്പില്‍ തിരച്ചടി: ഞെട്ടിത്തരിച്ച്‌ ബിജെപി ദേശീയ നേതൃത്വം

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂര്‍ ഉള്‍പ്പടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന്‍ ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ പിന്നിലാണ്. യോഗി ആദിത്യനാഥ്‌ തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്‍റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്‍റെ ലീഡുമായി എസ്പി മുന്നിലാണ്.

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന്‍ ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫുല്‍പൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്.