Video: തന്തൂരി ചിക്കനല്ല, ഇത് തന്തൂരി ചായ!

നീണ്ട 'തന്തൂരി' ലിസ്റ്റില്‍ പുതിയതായി ഇടം നേടിയിരിക്കുകയാണ് പൂനെയില്‍ ഉത്ഭവിച്ച തന്തൂരി ചായ. 

Last Updated : Sep 26, 2018, 01:00 PM IST
  Video: തന്തൂരി ചിക്കനല്ല, ഇത് തന്തൂരി ചായ!

ന്തൂരി എന്ന് കേട്ടാല്‍ നാല് കാലും പറിച്ച് ഓടുന്നവരാണ് നമ്മളില്‍ പലരും. തന്തൂരി ചിക്കന്‍, തന്തൂരി റൊട്ടി, തന്തൂരി ബിരിയാണി അങ്ങനെ എന്ത് കിട്ടിയാലും സന്തോഷം. ആ നീണ്ട തന്തൂരി ലിസ്റ്റില്‍ പുതിയതായി ഇടം നേടിയിരിക്കുകയാണ് പൂനെയില്‍ ഉത്ഭവിച്ച തന്തൂരി ചായ. 

നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചൂടു ചായ അതാണ് നമ്മുടെ തന്തൂരി ചായ. വെള്ളം ചേര്‍ക്കാത്ത ശുദ്ധമായ പാലില്‍ ആസാമില്‍ നിന്ന് വരുന്ന പ്രത്യേക മസാല തേയില ചേര്‍ത്താണ് തന്തൂരി ചായ തയാറാക്കുന്നത്.

തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തിലേക്ക് പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുക. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ അതങ്ങനെ തിളച്ച് മറിയും. അതോടെ ചായ പാകമാകും.

20 മുതല്‍ 25 രൂപ വരെയാണ് ഒരു ഗ്ലാസ് തന്തൂരി ചായയ്ക്ക് വില.  എന്തും പരീക്ഷിക്കാനും ഇഷ്ടപ്പെട്ടാല്‍ ട്രെന്‍ഡാക്കാനും മനസുള്ള മലയാളികള്‍ക്കിടയില്‍ തന്തൂരി ചായ ഇപ്പോള്‍ തന്നെ ഹിറ്റാണ്.

പെരുന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ തന്തൂരി ചായ ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.  വൈകാതെ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ തന്തൂരി ചായ ലഭ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍.

 

Trending News