Viral Video: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് സാഹസം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച യുവാവ് നിലത്തടിച്ച് വീണു. പിടിവിട്ടു താഴെ വീണുപോകുന്ന യുവാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നാന്‍ടെഡ്-ബംഗളൂരു എക്സ്പ്രസിലാണ് സംഭവം നടന്നത്. 

Last Updated : Jul 18, 2018, 12:36 PM IST
Viral Video: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് സാഹസം

ബാംഗ്ലൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച യുവാവ് നിലത്തടിച്ച് വീണു. പിടിവിട്ടു താഴെ വീണുപോകുന്ന യുവാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നാന്‍ടെഡ്-ബംഗളൂരു എക്സ്പ്രസിലാണ് സംഭവം നടന്നത്. 

കൈ കുഴഞ്ഞതോടെ കൈവിട്ട് താഴേക്ക് വീഴുന്ന ദൃശ്യം വീഡിയോയില്‍ വ്യക്തമായി കാണാം. അടുത്ത ബോഗിയിലുണ്ടായിരുന്നവരാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വീഡിയോ പകര്‍ത്തുന്ന സമയത്ത് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനോ അയാളെ രക്ഷിക്കാനോ ആരും ശ്രമിച്ചില്ല. വീണ യുവാവിന് എന്തുസംഭവിച്ചു എന്ന വിവരങ്ങള്‍ ലഭ്യമല്ല.

പശ്ചിമ ബംഗാളിലെ നാദിയയില്‍ കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ഒരു ഇരുപത്തിമൂന്നുകാരനായ പോളിടെക്നിക് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. കല്യാണി സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആ അപകടം. 

Trending News