ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ്

Last Updated : Oct 17, 2017, 05:47 PM IST
ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ്

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ് സോളൻ ജില്ലയിലെ അര്‍കി മണ്ഡലത്തിൽ മത്സരിക്കും. കഴിഞ്ഞ രണ്ട് തവണയും ബിജെപി ജയിച്ച മണ്ഡലമാണ് അര്‍കി. ഈ മണ്ഡലം സ്വന്തം താത്പര്യം അനുസരിച്ചാണ് അദ്ദേഹം തെരഞ്ഞെടുത്തത്. വീരഭദ്രസിംഗിന്‍റെ  മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്ന് ജനവിധി തേടും. അടുത്തമാസം ഒമ്പതിനാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്.

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചിരുന്നു. 

 

Trending News