ബിഎസ്എഫ് ജവാന്‍റെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല: പാക്കിസ്ഥാന്‍

ബിഎസ്എഫ്  ജവാന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നും ഇന്ത്യ വീണ്ടും നിര്‍ണ്ണായകമായ ഒരു അവസരം പാഴാക്കിയെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Last Updated : Sep 22, 2018, 01:20 PM IST
ബിഎസ്എഫ് ജവാന്‍റെ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല: പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ബിഎസ്എഫ്  ജവാന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്നും ഇന്ത്യ വീണ്ടും നിര്‍ണ്ണായകമായ ഒരു അവസരം പാഴാക്കിയെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച, തീരുമാനിച്ച് 24 മണിക്കൂറിനകം അതില്‍നിന്നും പിന്മാറാന്‍ ഇന്ത്യ നിരത്തിയ കാരണങ്ങള്‍ തികച്ചും അവിശ്വസനീയമായമാണെന്നും ബിഎസ്എഫ് ജവാന്‍റെ കൊലപാതകത്തില്‍ പാക്കിസ്ഥാന്‍ സേനയ്ക്ക് പങ്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

അതുകൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഒരടി മുന്നോട്ട് വയ്ക്കുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ടടി മുന്നോട്ടു വയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍, ബിഎസ്എഫ് ജവാന്‍റെ കഴുത്തറുത്ത സംഭവമടക്കം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളാണ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറാന്‍ കാരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചും പാക്കിസ്ഥാന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞും കടുത്ത ഭാഷയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്താനായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസമാണ് കാണാതായ ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ജമ്മു-കാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗാര്‍ഹ് സെക്ടറില്‍ കണ്ടെത്തിയത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്‍റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തിയിരുന്നു.അതുകൂടാതെ, മൃതദേഹത്തിന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു.

 

 

Trending News