ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസി​​ന് മിന്നും ജയം

കൊല്‍ക്കത്ത: ബംഗാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാല് നഗരസഭകളിലും തൃണമൂലിന്. മൂന്ന് നഗരസഭകള്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേടി.  

Updated: May 17, 2017, 05:32 PM IST
ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസി​​ന് മിന്നും ജയം

കൊൽക്കത്ത: കൊല്‍ക്കത്ത: ബംഗാള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാല് നഗരസഭകളിലും തൃണമൂലിന്. മൂന്ന് നഗരസഭകള്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേടി.  

പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ജ് നഗരസഭകളും കൊല്‍ക്കത്തയിലെ പുജ്​ലി നഗരസഭയുടെ പുതുതായി രൂപീകരിച്ച മിറിക്​ നഗരസഭകൾ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ഡാര്‍ജിലിംഗിലെ 32 വാര്‍ഡുകളില്‍ ഒരെണ്ണം തൃണമൂല്‍ നേടി. ബാക്കിയെല്ലാം ജിജെഎം സ്വന്തമാക്കി. ഡാര്‍ജലിംഗ്, കുര്‍സിയോങ്, കലിംപോങ് എന്നിവിടങ്ങളിലാണ് ജിജെഎം വിജയിച്ചത്. 

ഹില്‍ മേഖലയിലെ ജനത തങ്ങള്‍ക്കൊപ്പമാണെന്നതില്‍ സന്തോഷമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഗൗതം ദേബ് പറഞ്ഞു. ജിജെഎം അവരെ വഞ്ചിച്ചുവെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. വികസന കാര്യത്തില്‍ മമത മാത്രമാണ് ജനങ്ങള്‍ക്കു മുന്നിലുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുജാലിയില്‍ പ്രധാന പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നുവന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ബി.ജെ.പിയും തൃണമൂലും തമ്മലുള്ള മത്സരമായിരുന്നു നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.