കശ്മീരില്‍ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ള്‍‌ അ​റ​സ്റ്റി​ല്‍

ജ​മ്മു​-കശ്മീരില്‍ രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതോടെ വി​ഘ​ട​ന​വാ​ദി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മായ ന​ട​പ​ടികളുമായി സൈ​ന്യം. 

Last Updated : Jun 21, 2018, 07:12 PM IST
കശ്മീരില്‍ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ള്‍‌ അ​റ​സ്റ്റി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​-കശ്മീരില്‍ രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതോടെ വി​ഘ​ട​ന​വാ​ദി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മായ ന​ട​പ​ടികളുമായി സൈ​ന്യം. 

ജ​മ്മു​-കശ്മീര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് (ജെ​കെ​എ​ല്‍​ഫ്) ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് യാ​സി​ന്‍ മാ​ലി​ക്കി​നെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂടാതെ ഹു​റി​യ​ത് കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വ് മി​ര്‍​വാ​യി​സ് ഒ​മ​ര്‍ ഫ​റു​ക്കി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കു​ക​യും ചെ​യ്തു. കശ്മീരില്‍ സം​ഘ​ര്‍​ഷ​സാ​ധ്യ​ത മുന്നില്‍ക്കണ്ടാണ് ഇ​രു​നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി. 

വ്യാ​ഴാ​ഴ്ച രാ​വി​ലെ ശ്രീ​ന​ഗ​റി​ലെ വ​സ​തി​യി​ല്‍​നി​ന്നാ​ണ് പൊലീസ് മു​ഹ​മ്മ​ദ് യാ​സി​ന്‍ മാ​ലി​ക്കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ കോ​ത്തി​ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​കൊ​ണ്ടു​പോ​യി. ശ്രീ​ന​ഗ​റി​ലെ നാ​ഗി​നി​ലെ വ​സ​തി​യി​ലാ​ണ് മി​ര്‍​വാ​യി​സി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ഹു​റി​യ​ത് നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. 

അതേസമയം, ചൊ​വ്വാ​ഴ്ച സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ നി​ര​പ​രാ​ധി​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിന് ആക്കം കൂട്ടുന്നതാണ് ജമ്മു-കശ്മീര്‍ പൊലീസിന്‍റെ ഈ നടപടി. അതേസമയം, വരും ദിവസങ്ങളില്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ വേഗത്തിലായിരിക്കുമെന്ന് ഡിജിപി എസ്.പി. വൈദ് അഭിപ്രായപ്പെട്ടിരുന്നു. 

 

Trending News