റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനവികാരത്തെ മാനിക്കുന്നുവെന്നും. ഭരണഘടനയ്ക്ക് അനുസൃതമായി എന്തും ഇക്കാര്യത്തില്‍ ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മാത്രമല്ല അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലയെന്നും ഛത്തീസ്ഗഢില്‍ മാവോവാദം വളര്‍ത്തിയത് കോണ്‍ഗ്രസാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.