കൊഹ്‌ലിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്ത് രാഹുല്‍ ഗാന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫ്യൂ​വ​ൽ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി

Last Updated : May 24, 2018, 06:05 PM IST
കൊഹ്‌ലിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്ത് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫ്യൂ​വ​ൽ ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്ന​സ് ച​ല​ഞ്ച് മോ​ദി ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്യൂ​വ​ൽ ച​ല​ഞ്ചു​മാ​യി രാഹുല്‍ ഗാന്ധി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാന്ധിയുടെ വെ​ല്ലു​വി​ളി. കോ​ഹ്‌​ലി​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​താ മ​റ്റൊ​രു ച​ല​ഞ്ച്. ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് അ​ത് ചെ​യ്യി​പ്പി​ക്കും. മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കേന്ദ്ര കായികവകുപ്പ് മന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡാ​ണ് ഫി​റ്റ്ന​സ് ച​ല​ഞ്ചു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. കോ​ഹ്‌​ലി, സൈ​ന നെ​ഹ്‌​വാ​ൾ, ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നി​വ​രെ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ന് വെ​ല്ലു​വി​ളി​ച്ചാ​ണ് കായിക മന്ത്രി ട്വീ​റ്റ് ചെ​യ്തത്. ട്വീ​റ്റി​ൽ അ​ദ്ദേ​ഹം തന്‍റെ വ്യാ​യാ​മം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 

അതേസമയം, കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഇവിടെ നിങ്ങള്‍ കൊഹ്‌ലിക്കൊപ്പം കളിക്കാനൊരുങ്ങുകയാണോ എന്ന് ജനങ്ങള്‍ മോദിയോട് ചോദിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലാണ് നരേന്ദ്രമോദിയെ ട്രോളികൊണ്ട് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. 

 

 

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം തുടര്‍ച്ചയയി എല്ലാ ദിവസവും  ഇന്ധനവില ഉയരുകയാണ്. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് 3 രൂപ 42 പൈസയാണ്. 

അതേസമയം, വില വർധന പിടിച്ചുനിര്‍ത്താൻ കേന്ദ്രപെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ ചര്‍ച്ച നടന്നില്ല. ദീർഘകാല പരിഹാരത്തിനാണു ശ്രമിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ക്രൂഡോയിൽ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചില്ലറവിൽപന വില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാട് എണ്ണക്കമ്പനികൾ ആവർത്തിക്കുമ്പോൾ, കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസം വില കൂട്ടാതിരുന്നതെങ്ങനെയെന്ന സംശയം മാത്രം ബാക്കി. 

 

Trending News