ശബരിമല കയറാന്‍ ശ്രമിച്ച യുവതിയെ മടക്കി അയച്ചു

ശബരിമല കയറാന്‍ ശ്രമിച്ച മുപ്പത്തിയൊന്നുകാരിയായ യുവതിയെ നടപ്പന്തലില്‍ വച്ച് അധികൃതര്‍ തിരിച്ചറിഞ്ഞ് മടക്കി അയച്ചു. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ശബരിമലയിലെത്തിയത്. 

Last Updated : Nov 19, 2017, 02:39 PM IST
ശബരിമല കയറാന്‍ ശ്രമിച്ച യുവതിയെ മടക്കി അയച്ചു

പത്തനംതിട്ട: ശബരിമല കയറാന്‍ ശ്രമിച്ച മുപ്പത്തിയൊന്നുകാരിയായ യുവതിയെ നടപ്പന്തലില്‍ വച്ച് അധികൃതര്‍ തിരിച്ചറിഞ്ഞ് മടക്കി അയച്ചു. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ശബരിമലയിലെത്തിയത്. 

രാവിലെ പതിനൊന്നുമണിയോടെയാണ് സന്നിധാനത്തെ വലിയ നടപ്പന്തലില്‍ പാര്‍വതിയും കുടുംബവും എത്തിയത്. ഇവരെ കണ്ട് സംശയം തോന്നിയ പോലീസുകാര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖയില്‍ ഇവരുടെ പ്രായം 31 ആണെന്ന് മനസിലാക്കിയ പൊലീസ് ഇവരെ മടക്കി അയച്ചു. 

വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി സ്ത്രീകളെ പമ്പയില്‍ നിന്ന് മല ചവിട്ടാന്‍ അനുവദിക്കാറുള്ളത്. ഈ പരിശോധന മറികടന്ന് ഇവര്‍ സന്നിധാനം വരെയെത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. 

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയം കോടതി പരിഗണനയിലാണ്. നിലവില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. 

Trending News