ശബരിമല മണ്ഡലകാലം: സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് സേനയുടെ അംഗസംഖ്യ കൂട്ടുന്നു. തീര്‍ത്ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പൊലീസുകാരെ വിന്യസിക്കും. 

Updated: Nov 10, 2017, 01:31 PM IST
ശബരിമല മണ്ഡലകാലം: സുരക്ഷയൊരുക്കാന്‍ 4000 പൊലീസുകാര്‍

പത്തനംതിട്ട: ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് സേനയുടെ അംഗസംഖ്യ കൂട്ടുന്നു. തീര്‍ത്ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പൊലീസുകാരെ വിന്യസിക്കും. 

രണ്ട് കമ്പനി എന്‍.ഡി.ആര്‍.എഫും, ആര്‍.എ.എഫും സേവനത്തിന് എത്തും. കൂടാതെ, മകരവിളക്കിന് 400 പൊലീസുകാരെ അധികമായി നിയോഗിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. നവംബര്‍ 15 മുതല്‍ ജനുവരി 20 വരെ ആറ് ഘട്ടങ്ങളിലായാണ് വിവിധ പൊലീസ് സംഘങ്ങള്‍ സേവനത്തിന് എത്തുക. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും പൊലീസ് സംഘത്തിന്‌ നേതൃത്വം കൊടുക്കുക, മാത്രമല്ല നീരീക്ഷണ ക്യാമറകളും കൂടുതല്‍ സ്ഥാപിക്കും. തിക്കും തിരക്കും കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും നല്ല രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തും.