ഒന്നര കോടിയുടെ മയക്കു മരുന്നുമായി അഞ്ചംഗ സംഘം അരീക്കോട് പിടിയില്‍

അന്താരാഷ്ട്ര വിപണിയിൽ ഒന്നര കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘം അറസ്റ്റിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം പിടിയിലായത്. 

Updated: Feb 12, 2018, 06:58 PM IST
ഒന്നര കോടിയുടെ മയക്കു മരുന്നുമായി അഞ്ചംഗ സംഘം അരീക്കോട് പിടിയില്‍

അരീക്കോട്: അന്താരാഷ്ട്ര വിപണിയിൽ ഒന്നര കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി അഞ്ചംഗ സംഘം അറസ്റ്റിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം പിടിയിലായത്. 

മുക്കം സ്വദേശി മജീദ്, ഇടുക്കി സ്വദേശിയായ പയസ് മാത്യു, തമിഴ്നാട് സ്വദേശികളായ റഫീഖ് രാജ, ജഗന്‍, ഗുണശേഖരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിർമ്മിച്ച് ശ്രീലങ്ക വഴി തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിലൂടെയാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നതെന്നാണ് വിവരം. 

രണ്ടുവര്‍ഷം മുന്‍പ് മറ്റൊരു മയക്കുമരുന്നു കേസില്‍ പിടിയിലായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് മാഫിയയുടെ യഥാര്‍ത്ഥ ചിത്രം പുറത്തു വരുന്നത്.