അമ്മയുടെ ക്രൂര മര്‍ദ്ദനം; ഒന്‍പതു വയസുകാരന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ  ഒന്‍പതു വയസുകാരനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു.

Last Updated : Aug 24, 2016, 03:26 PM IST
അമ്മയുടെ ക്രൂര മര്‍ദ്ദനം; ഒന്‍പതു വയസുകാരന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ  ഒന്‍പതു വയസുകാരനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു.

കഞ്ചാവ് കേസില്‍പ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജയിലിലാണ്. ഇന്ന് രാവിലെ ഇയാള്‍ക്കു മാറി ധരിക്കുന്നതിനു വസ്ത്രമെടുക്കാനായി വീട്ടിലെത്തിയ സഹോദരിയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. 

കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചും തേങ്ങ കൊണ്ട് എറിഞ്ഞും അമ്മ പരുക്കേല്‍പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു. അമ്മയെ കൊച്ചി ശാന്തിഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Trending News