ഭി​ന്ന​ലിം​ഗ​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സംഭവം: യുവാവ് അറസ്റ്റില്‍

ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റില്‍. ചാ​ല​ക്കു​ടി അ​ന്ന​മ​ട സ്വ​ദേ​ശി അ​ഭി​ലാ​ഷാണ് പോലീസിന്‍റെ പിടിയിലായത്. ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി ഗൗ​രി​യെ​യാ​ണ് കഴിഞ്ഞയാഴ്ച ആലുവ റെയില്‍വേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Last Updated : Aug 22, 2017, 08:18 PM IST
ഭി​ന്ന​ലിം​ഗ​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സംഭവം: യുവാവ് അറസ്റ്റില്‍

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റില്‍. ചാ​ല​ക്കു​ടി അ​ന്ന​മ​ട സ്വ​ദേ​ശി അ​ഭി​ലാ​ഷാണ് പോലീസിന്‍റെ പിടിയിലായത്. ത​മി​ഴ്നാ​ട് ചി​ന്ന​സേ​ലം സ്വ​ദേ​ശി ഗൗ​രി​യെ​യാ​ണ് കഴിഞ്ഞയാഴ്ച ആലുവ റെയില്‍വേ സ്റ്റേഷന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ടു മൂ​ടി​യ​നി​ല​യി​ലാ​യി​രുന്നു മൃതദേഹം കണ്ടെത്തിയത്. മ​ദ്യക്കുപ്പി, ക​റു​ത്ത ച​ര​ട്, മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ള്‍, രക്തക്കറ എന്നിവ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ ഉണ്ടെന്ന് പ്രഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.

Trending News