എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു; ഞങ്ങള്‍ ആയുധവും കരുതി; ആദിലിന്‍റെ മൊഴി പുറത്ത്

എതിര്‍ത്താല്‍ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനുവേണ്ടി സംഘടിച്ചാണ് ഞങ്ങള്‍ എത്തിയത്. പലരുടേയും കൈയ്യില്‍ ആയുധവുമുണ്ടായിരുന്നു. എന്തുവിലകൊടുത്തും ചുവരെഴുതുമെന്ന് ഉറപ്പിച്ചിരുന്നു'. ആദില്‍ പൊലീസിനോട് വെളിപ്പെടുത്തി.

Last Updated : Jul 15, 2018, 04:03 PM IST
എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചു; ഞങ്ങള്‍ ആയുധവും കരുതി; ആദിലിന്‍റെ മൊഴി പുറത്ത്

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആദില്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത്.

ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന്‍ ആദില്‍ പൊലീസിന് മൊഴി നല്‍കി.

'ചുവരെഴുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മായ്ച്ചാല്‍ വീണ്ടും എഴുതാനായിരുന്നു ഞങ്ങളുടെ തീരുമാനം. എതിര്‍ത്താല്‍ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനുവേണ്ടി സംഘടിച്ചാണ് ഞങ്ങള്‍ എത്തിയത്. പലരുടേയും കൈയ്യില്‍ ആയുധവുമുണ്ടായിരുന്നു. എന്തുവിലകൊടുത്തും ചുവരെഴുതുമെന്ന് ഉറപ്പിച്ചിരുന്നു'. ആദില്‍ പൊലീസിനോട് വെളിപ്പെടുത്തി.

ആലുവ എടത്തല സ്വദേശിയാണ് ആദില്‍. ഇയാള്‍ കണ്ണൂരില്‍ നിന്നാണ് പിടിയിലായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് ആലപ്പുഴയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ ശേഷിക്കുന്ന പ്രതികള്‍ക്കായി എല്ലാ കേന്ദ്രങ്ങളിലും പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Trending News