ഹോട്ടലുടമയെ കുത്തിക്കൊന്ന കേസ്: പ്രതി സ്വയം കീഴടങ്ങി

കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്​.

Updated: May 18, 2017, 02:37 PM IST
ഹോട്ടലുടമയെ കുത്തിക്കൊന്ന കേസ്: പ്രതി സ്വയം കീഴടങ്ങി

മരട്​: കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശിയായ രതീഷാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്​.

ഉഴു​ന്നു​വ​ട​യു​ടെ രു​ചി​വ്യ​ത്യാ​സ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ ഷി​ബി ഹോ​ട്ട​ലി​​ന്‍റെ ഉ​ട​മ വൈ​റ്റി​ല ജൂ​നി​യ​ർ ജ​ന​ത റോ​ഡി​ൽ മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ പി.​ജെ. ജോ​ൺ​സ​ണെയാണ്​ (48) ഇയാൾ കുത്തി കൊലപ്പെടുത്തിയത്​.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ ഉ​ട​ൻ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോ​ൺ​സ​ണെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തമിഴ്​നാട്​ സ്വദേശിയായ രതീഷ്​ കടവന്ത്രയിൽ വാടകക്ക്​ താമസിച്ചുവരികയാണ്​.