നടിയെ അക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിവസം

നടിയെ അക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

Last Updated : Sep 18, 2017, 09:08 AM IST
നടിയെ അക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിവസം

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. കേസിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

ശനിയാഴ്ചയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എ​ന്നാ​ല്‍, സി.​ആ​ര്‍.​പി.​സി 162 പ്ര​കാ​രം  60 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം ന​ല്‍കാ​ത്ത​തും ആ​ദ്യ കു​റ്റ പ​ത്ര​ത്തി​ല്‍ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ മാ​ത്ര​മാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ള്ള​തെ​ന്നും അ​തി​നാ​ല്‍ ജാ​മ്യ​ത്തി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്നു​മാ​ണ്​ ദിലീപിന്‍റെ വാ​ദം.

അതേസമയം  കേസില്‍ സംവിധായകന്‍ നാദിര്‍ഷയും നടി കാവ്യമാധവനും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ഇരുവരുടെയും ആവശ്യം. ദിലീപിനെതിരെയും കെട്ടിച്ചമച്ച കേസാണെന്നും എന്നാല്‍ കേസിനെതിരെ മുന്നോട്ടു പോയാല്‍ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സംവിധായന്‍ നാദിര്‍ഷയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. നാലര മണിക്കൂറോളമാണ് ചോദ്യം ചെയ്യലുണ്ടായത്. ചോദ്യം ചെയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന് നാദിര്‍‌ഷ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ ചോദ്യംചെയ്യലിന് നാദിര്‍ഷ ഹാജരായത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണയ്ക്കും.

Trending News