നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ.

Updated: Nov 15, 2017, 12:16 PM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ.

സംഭവദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപിന്‍റെ മൊഴി. താൻ ആശുപത്രിയിൽ അഡ്മിറ്റ്  ആയിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ ദിലീപ് ഹാജരാക്കിയിരുന്നു. എന്നാൽ ഡോക്ടർമാരെയും നഴ്‍സുമാരെയും ചോദ്യം ചെയ്തപ്പോൾ അഡ്‍മിറ്റ് ആയിരുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍ നിന്നും തെളിവ് നശിപ്പിച്ചതിനെപറ്റിയുള്ള നിര്‍ണ്ണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ മറ്റ് സാക്ഷികളുമായി ദിലീപ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. ഇതില്‍ ചില തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.