നടിയെ ആക്രമിച്ച കേസ്: ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത് നാളെ നാദിർഷയുടേത്‌ ഇന്ന് പരിഗണിക്കും

യുവനടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Updated: Sep 13, 2017, 11:18 AM IST
നടിയെ ആക്രമിച്ച കേസ്: ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത് നാളെ നാദിർഷയുടേത്‌ ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

നടിയെ ആക്രമിച്ച കേസിൽ പങ്കാളിയല്ലെന്നും ഇക്കാര്യങ്ങൾ മുൻപ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് നാദിർഷ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ദിലീപിന്‍റെ നിർദേശപ്രകാരം പൾസർ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്.

നാദിർഷയുടെ കൈയ്യില്‍ നിന്നും 25000 രൂപ വാങ്ങിയെന്ന് കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി)ന്‍റെ  മൊഴിയുള്ളതിനാൽ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടാകും പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിക്കുക. 

അതേസമയം, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് നാളത്തേക്ക് മാറ്റി.