നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല, ജൂലൈ 25 വരെ റിമാന്‍ഡില്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപ്​ ജൂലൈ 25 വരെ റിമാൻഡിൽ തുടരും.സാക്ഷികളെ ദിലീപ്​ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ്​ കോടതിയുടെ നടപടി. കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ്​ അപേക്ഷ നൽകിയിട്ടില്ല. 

Updated: Jul 15, 2017, 06:01 PM IST
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല, ജൂലൈ 25 വരെ റിമാന്‍ഡില്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപ്​ ജൂലൈ 25 വരെ റിമാൻഡിൽ തുടരും.സാക്ഷികളെ ദിലീപ്​ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ്​ കോടതിയുടെ നടപടി. കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ്​ അപേക്ഷ നൽകിയിട്ടില്ല. 

ദിലീപി​​​​​​​​​​​​ന്‍റെ ജാമ്യാ​പേക്ഷയെ പ്രോസിക്യൂഷൻ ശക്​തമായി എതിർത്തു. ദിലീപിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്. പ്രതിയുടെ സ്വാധീനം കൊണ്ടുള്ള പ്രചാരണമാണിത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ ദിലീപിന്‍റെ പരാമർശം ഇയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. കസ്റ്റഡിയിൽ ഇങ്ങനെയാണെങ്കിൽ ജാമ്യത്തിലിറങ്ങിയാൽ എങ്ങനെയായിരിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 

അതേസമയം,ദിലീപിന്‍റെ രണ്ടു മൊബൈൽ ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലിസിന്‍റെ കൈയില്‍ കിട്ടിയാല്‍ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതി.