അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയില്‍

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമല സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാകും കണ്ണന്താനം ശബരിമലയില്‍ എത്തുക. കേന്ദ്ര വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടാകും. 

Updated: Nov 10, 2017, 06:33 PM IST
അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയില്‍

പത്തനംതിട്ട: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമല സന്ദര്‍ശിക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാകും കണ്ണന്താനം ശബരിമലയില്‍ എത്തുക. കേന്ദ്ര വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടാകും. 

അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കുറ്റമറ്റ രീതിയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കരുതെന്നും മറ്റു വകുപ്പുകളുമായി ഏകോപനം വേണമെന്നും മന്ത്രി പറഞ്ഞു.