ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്നാവശ്യപ്പെട്ട്‌ കണ്ണന്താനം കത്ത് നല്‍കി

കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍, റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. 

Updated: Apr 17, 2018, 03:36 PM IST
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളണമെന്നാവശ്യപ്പെട്ട്‌ കണ്ണന്താനം കത്ത് നല്‍കി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍, റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. 

ഈ രണ്ടു റിപ്പോര്‍ട്ടുകളിലും കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ റബര്‍ പ്ലാന്റേഷനുകളെ വനമേഖലയായാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അന്തിമ വിജ്ഞാപനത്തില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ സഹകരണത്തോടെ വനഭൂമി സംരക്ഷിക്കുന്നതില്‍ ഏറ്റവും അംഗീകാരം നേടിയ സംസ്ഥാനമാണ് കേരളം. നിലവിലെ വിജ്ഞാപനം ദുരുപയോഗപ്പെടാനുള്ള സാധ്യതയുണ്ടെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കത്തില്‍ പറയുന്നു.

 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close