സമ്പൂര്‍ണ്ണ ആഴ്ച ഫലം

നക്ഷത്രഫലം 12.11.2018 മുതൽ 18.11.2018 വരെ. By സജീവ് ശാസ്‌താരം

Last Updated : Nov 13, 2018, 06:32 PM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

നക്ഷത്രഫലം 12.11.2018 മുതൽ 18.11.2018 വരെ. By സജീവ് ശാസ്‌താരം

അശ്വതി: ധനപരമായി വാരം അനുകൂലമാണ്, മുൻകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ, തൊഴിൽ പരമായ നേട്ടങ്ങൾ, വിവാഹ ആലോചകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും, ഭക്ഷണസുഖം വർദ്ധിക്കും. 

ഭരണി: ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, ആരോഗ്യപരമായി അനുകൂലമായ വാരം.  രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം, സന്താനങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർദ്ധന, പണമിടപാടുകളിൽ നേട്ടം. 
   
കാർത്തിക: കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം, ഭൂമി വിൽപ്പനയിൽ തീരുമാനമാനമുണ്ടാകും,  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃത്തുക്കൾ വഴി ഗുണം വർദ്ധിക്കും, സർക്കാർ ആനുകൂല്യം.

രോഹിണി: സ്വന്തമായി ചെയ്യുന്ന തൊഴിലിൽ ധനനഷ്ടം നേരിടും, ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.  

മകയിരം: കുടുംബ സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം, വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, വിദേശ തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കും, ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും. 
തിരുവാതിര: ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക, ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും, സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും. 

പുണർതം: സാമ്പത്തിക വിഷമം നേരിടും, സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം, വ്യവഹാരങ്ങളിൽ   തിരിച്ചടികൾ, യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. 
 
പൂയം: ചികിത്സകളിൽ കഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും, ധനപരമായി വാരം പൊതുവെ അനുകൂലമല്ല, ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

ആയില്യം: അനാവശ്യമായ പണച്ചെലവ് നേരിടും, അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, കൂടുതൽ യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും.
 
മകം: അവിചാരിത യാത്രകൾ വേണ്ടിവരും, എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർദ്ധിക്കും അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന മാറിപ്പോകും.  

പൂരം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടിവരും, ബിസിനസ്സിൽ നേട്ടം.

ഉത്രം: പൊതുവെ അനുകൂലമായവാരം, പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, മനസ്സിന്‍റെ സന്തോഷം വർദ്ധിക്കും, പണച്ചെലവ് വര്‍ദ്ധിക്കും. കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും. 

അത്തം: ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും, സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും, ധനപരമായി അനുകൂല വാരമാണ്, പ്രണയ ബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും. 

ചിത്തിര: കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ വർദ്ധിക്കും, അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി. 

ചോതി: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടംനേരിടും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. 

വിശാഖം: പുതിയ വാഹനം വാങ്ങുവാൻ അവസര മൊരുങ്ങും, അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടാതെശ്രദ്ധിക്കുക, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും, വ്യവഹാരങ്ങളിൽ വിജയം. 

അനിഴം: ഉല്ലാസ യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർദ്ധനയുണ്ടാകും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും, വിവാഹം വാക്കുറപ്പിക്കും. 

തൃക്കേട്ട: സന്താനങ്ങൾക്കായി പണച്ചെലവ്, ഇരുചക്ര വാഹനം മൂലം ധനനഷ്ടം, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത.

മൂലം: തര്‍ക്ക വിഷയങ്ങളില്‍നിന്നും അകന്നു നില്ക്കാന്‍ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്കുവേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. 

പൂരാടം: കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ  പരിഹരിക്കാന്‍ സാധിക്കും. 

ഉത്രാടം: വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില്‍ താല്പ്പര്യം വര്‍ദ്ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. 

തിരുവോണം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ജീവിത പങ്കാളിയില്‍നിന്നും പിന്തുണ  ലഭിക്കും.

അവിട്ടം: വാക്സാമര്‍ത്ഥ്യം മുഖേന കാര്യ വിജയം. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. 

ചതയം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും, തൊഴില്‍ രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല. വിവാഹ കാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും. 

പൂരുരുട്ടാതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മന:സന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ദ്ധിക്കും. 

ഉത്രട്ടാതി: കര്‍മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത. യാത്രകള്‍ മുഖേന  ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രേവതി: ജലജന്യ രോഗ സാദ്ധ്യത, പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും. സ്വദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...

സജീവ്‌ ശാസ്താരം

9656377700

sastharamastro@gmail.com

 

Trending News