അയ്യപ്പ സംഗമം തുടങ്ങി; ആയിരങ്ങള്‍ നിറഞ്ഞ് പുത്തരിക്കണ്ടം

  തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയത്. 

Last Updated : Jan 20, 2019, 05:19 PM IST
അയ്യപ്പ സംഗമം തുടങ്ങി; ആയിരങ്ങള്‍ നിറഞ്ഞ് പുത്തരിക്കണ്ടം

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്തരുടെ സംഗമം തുടങ്ങി. പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തസംഗമത്തിന്റെ ഭാഗമായുള്ള നാമജപ ഘോഷയാത്രയിലും അവനവധി പേര്‍ പങ്കെടുക്കുന്നുണ്ട്. പാളയത്തു നിന്നും പിഎംജിയിൽ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര പുത്തരിക്കണ്ടം മെെതാനത്തിലാണ് സമാപിക്കുന്നത്. 

അതോടെ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തിയത്.

Trending News