കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിച്ചു

മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

Updated: Apr 16, 2018, 01:21 PM IST
കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആലപ്പുഴയിലെ കായല്‍ കയ്യേറ്റക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

മന്ത്രിയല്ലാത്തതിനാല്‍ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തോമസ് ചാണ്ടി രാജി വച്ചിരുന്നു. രാജിക്ക് കാരണമായത് കളക്ടറുടെ റിപ്പോര്‍ട്ടിന്‍മോല്‍ ഹൈക്കോടതി നടത്തിയ രൂക്ഷ പരാമര്‍ശങ്ങളായിരുന്നു. 

വ്യക്തിക്ക് സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാമെന്നും എന്നാല്‍ മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തോമസ് ചാണ്ടി ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close