ബിഷപ്പിന് ലൈംഗികശേഷി പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

കോട്ടയം∙ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗികശേഷി പരിശോധനാ റിപ്പോർട്ട് പൊലീസിന് കൈമാറി. 

Last Updated : Sep 25, 2018, 12:46 PM IST
ബിഷപ്പിന് ലൈംഗികശേഷി പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

കോട്ടയം∙ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗികശേഷി പരിശോധനാ റിപ്പോർട്ട് പൊലീസിന് കൈമാറി. 

ബിഷപ്പിന്‍റെ ലൈംഗികശേഷിയിൽ പ്രശ്നമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ജെയിംസ് കുട്ടിയാണ് അന്വേഷണസംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. 

അതേസമയം, ബിഷപ്പിനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം ജലന്ധറിലേയ്ക്ക് തിരിച്ചു. ബിഷപ്പ് അറസ്റ്റിലായതോടെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും ബിഷപ്പിനെതിരെ മൊഴി നല്‍കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ  വിലയിരുത്തല്‍. ഈ സാഹചര്യത്തില്ലാണ് വീണ്ടും ജലന്ധറില്‍ പോയി മൊഴിയെടുക്കാന്‍ സംഘ൦ തീരുമാനിക്കുന്നത്. 
  
അതേസമയം, .ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്.

 

Trending News