ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.  രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. 

Updated: May 12, 2017, 06:52 PM IST
ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.  രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. 

വൈകുന്നേരം നാലു മണിയോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.