ഹാദിയ-ഷഫിന്‍ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി

 ഷെഫിന്‍ ജഹാനും ഹാദിയയ്ക്കും എതിരെ തെളിവുകളുണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് കേസെടുക്കാം.

Updated: Mar 8, 2018, 04:01 PM IST
ഹാദിയ-ഷഫിന്‍ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയയുടെയും ഷെഫിന്‍ ജഹാന്‍റെയും വിവാഹംനിയമപരമെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിധിയെ ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. 

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അതേസമയം, ഷെഫിന്‍ ജഹാനും ഹാദിയയ്ക്കും എതിരെ തെളിവുകളുണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് കേസെടുക്കാം. അതല്ലാതെ അവരുടെ വിവാഹത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയോടെ കേസ് അവസാനിച്ചെന്ന് ഷഫിന്‍ ജഹാന്‍റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാൽ കോടതി വിധി പൂർണമല്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍റെ പ്രതികരിച്ചു. മകളുടേത് തട്ടിക്കൂട്ട് വിവാഹമാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അശോകന്‍ പറഞ്ഞു.

Updating...