മ​ന്ത്രി​മാ​രു​ടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മ​ന്ത്രി​മാ​രു​ടെ​യും എംഎല്‍എമാരു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

Last Updated : Mar 14, 2018, 08:50 PM IST
മ​ന്ത്രി​മാ​രു​ടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ​യും എംഎല്‍എമാരു​ടെ​യും ശ​മ്പ​ളം കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്പളപരിഷ്‌കരണ ബില്‍ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും.

സാമാജികരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ ജയിംസ് കമ്മീഷനെ സ്പീക്കര്‍ നിയമിച്ചിരുന്നു. കമ്മിഷന്‍ നിര്‍ദേശപ്രകാരം ഒരുലക്ഷത്തിമുപ്പത്തിയേഴായിരമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇത്രയും വലിയ വര്‍ദ്ധനവ് ഒറ്റയടിക്ക് നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Trending News