ജാതി പരിശോധന പൂര്‍ത്തിയായില്ല; അറുനൂറിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ജാതി പരിശോധനയ്ക്കായി അയച്ചിരുന്നത് വിട്ടത് അറുനൂറിലധികം കേസുകളായിരുന്നു. എന്നാല്‍ പൂര്‍ത്തിയായത് 350 പേരുടെ പരിശോധന മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Updated: Jun 13, 2018, 06:01 PM IST
ജാതി പരിശോധന പൂര്‍ത്തിയായില്ല; അറുനൂറിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കിര്‍ത്താഡ്സ് വിദ്യാര്‍ത്ഥികളുടെ ജാതി പരിശോധന പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് അറുനൂറിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ യോഗ്യത നേടിയ പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്.

കിര്‍ത്താഡ്സിന്‍റെ മേല്‍നോട്ടത്തിലുള്ള ജാതി പരിശോധനയ്ക്കായി അയച്ചിരുന്നത് വിട്ടത് അറുനൂറിലധികം കേസുകളായിരുന്നു. എന്നാല്‍ പൂര്‍ത്തിയായത് 350 പേരുടെ പരിശോധന മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.