പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താതെ കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര പ്രാധാന്യത്തോടെ അനുമതി നൽകാനാണ് പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം.

Updated: Mar 14, 2018, 12:34 PM IST
പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താതെ കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ കേരളാ അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര പ്രാധാന്യത്തോടെ അനുമതി നൽകാനാണ് പരിസ്ഥിതി മന്ത്രാലയ സമിതിയുടെ തീരുമാനം.

പദ്ധതിയ്ക്ക് ഹരിത ട്രിബ്യൂണൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പുതുതായി ജനാഭിപ്രായം തേടാതെയും വന്യ ജീവി ബോര്‍ഡിന്‍റെ മുന്‍‌കൂര്‍ അനുമതി വേണമെന്നുമുള്ള നിര്‍ദേശങ്ങളും തള്ളിക്കളഞ്ഞാണ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കുമെന്നും സൂചനകളുണ്ട്.