മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി: ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു

2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സിനും (ആളൊരുക്കം) നടി പാര്‍വതിയും (ടേക്ക് ഓഫ്‌) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ഈമയൗ), മികച്ച ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജുവും നേടി. 

Updated: Mar 8, 2018, 01:10 PM IST
മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി: ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡിന് ഇന്ദ്രന്‍സിനും (ആളൊരുക്കം) നടി പാര്‍വതിയും (ടേക്ക് ഓഫ്‌) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥാ ചിത്രമായി ഒറ്റമുറി വെളിച്ചവും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും (ഈമയൗ), മികച്ച ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജുവും നേടി. മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഏദനാണ് ‍.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മന്ത്രി എ. കെ ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പ്രധാന പുരസ്കാരങ്ങള്‍

മികച്ച സ്വഭാവ നടന്‍: അലന്‍സിയാര്‍ 
കഥാകൃത്ത്: എം. എ. നിഷാദ്
തിരകഥ: സജീവ്‌ പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സംഗീത സംവിധായകന്‍:  എം. കെ അര്‍ജുനന്‍ (ഭയാനകം)
ഗായകന്‍: ഷഹബാസ് അമന്‍ (മായാനദി)
ഗായിക: സിത്താര (വിമാനം)
ഗാന രചന: പ്രഭാ വര്‍മ്മ (ക്ലിന്റ് എന്ന ചിത്രത്തിലെ ഓളത്തില്‍ എന്ന ഗാനത്തിന്)
ക്യാമറ: മനേഷ് മാധവ്
മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ കാണും ദേശങ്ങള്‍- സി. വി മോഹന കൃഷ്ണന്‍
പ്രത്യേക ജൂറി പരാമര്‍ശമുള്ള ലേഖനം- വെള്ളിത്തിരയിലെ ലൈംഗികത- രശ്മി ജി, അനില്‍കുമാര്‍ കൃഷ്ണന്‍
പശ്ചാത്തല സംഗീതം:  ഗോപി സുന്ദര്‍
കലാ സംവിധായകന്‍: സന്തോഷ്‌ രാമന്‍ (ടേക്ക്ഓഫ്‌)
ചിത്ര സംയോജനം: അപ്പു  ഭട്ടതിരി

Updating...

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close