ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി ബി.ഡി.ജെ.എസ്. ആലപ്പുഴയില്‍ നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബി.ഡി.ജെ.എസ്. നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. 

Last Updated : Mar 14, 2018, 04:43 PM IST
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി ബി.ഡി.ജെ.എസ്. ആലപ്പുഴയില്‍ നടന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബി.ഡി.ജെ.എസ്. നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വോട്ട് കൂടുതല്‍ ലഭിച്ചത് ബി.ഡി.ജെ.എസ് കാരണമാണ്. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ ഇനി എന്‍ഡിഎയുമായി സഹകരണമില്ല. ബി.ജെ.പിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ രാജ്യസഭാ സീറ്റ്​ ആവശ്യപ്പെട്ടെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ അപമാനിച്ചവര്‍ക്കെതിരെ രേഖാമൂലം നടപടി ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി ഇടതുമുന്നണിക്ക് മഅ്​ദനിയെ കൂട്ടാമെങ്കില്‍ ബി.ഡി.ജെ.എസിനോട്​ സഹകരിക്കാനാകില്ലേയെന്ന് തുഷാര്‍ ചോദിച്ചു. 

 

 

Trending News