തോമസ് ചാണ്ടിയുടെ രാജി: മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായിരിക്കെ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗം ഇപ്പോള്‍ പുരോഗമിക്കുകയാണ്. പത്തരയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ്.

Updated: Nov 15, 2017, 09:48 AM IST
തോമസ് ചാണ്ടിയുടെ രാജി: മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായിരിക്കെ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗം ഇപ്പോള്‍ പുരോഗമിക്കുകയാണ്. പത്തരയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ്.

ഇതിന് മുമ്പ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വിശദീകരിക്കാനായിരുന്നു മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന സൂചനയുണ്ട്. സിപിഐ മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ തന്നെയുണ്ടെങ്കിലും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മുന്നണി തീരുമാനം അട്ടിമറിച്ചതിലുള്ള അതൃപ്തിയാണ് സിപിഐ മന്ത്രിമാര്‍ പ്രകടിപ്പിക്കുന്നതെന്നാണ് വിവരം.