കൊച്ചി കപ്പൽശാലയില്‍ പൊട്ടിത്തെറി: മരിച്ചവര്‍ അഞ്ചും മലയാളികള്‍

കൊച്ചി കപ്പൽശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി എത്തിച്ച കപ്പലില്‍ നടന്ന പൊട്ടിത്തെറിയില്‍ മരിച്ച അഞ്ചു പേരും മലയാളികള്‍. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Last Updated : Feb 13, 2018, 01:50 PM IST
കൊച്ചി കപ്പൽശാലയില്‍ പൊട്ടിത്തെറി: മരിച്ചവര്‍ അഞ്ചും മലയാളികള്‍

കൊച്ചി: കൊച്ചി കപ്പൽശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി എത്തിച്ച കപ്പലില്‍ നടന്ന പൊട്ടിത്തെറിയില്‍ മരിച്ച അഞ്ചു പേരും മലയാളികള്‍. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മരിച്ചവരില്‍ ആദ്യം തിരിച്ചറിഞ്ഞത് കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരുടെ മൃതദേഹങ്ങളായിരുന്നു. ഇവര്‍ കരാര്‍ തൊഴിലാളികളാണ്. ഏലൂര്‍ സ്വദേശി ഉണ്ണി, തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. 

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.  അറ്റകുറ്റപ്പണികൾക്കായി കൊണ്ടു വന്ന ഒ‌എൻജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന  കപ്പലിലാണ് സ്ഫോടനമുണ്ടായത്. വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടം. കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. 

കപ്പലിലെ പൊട്ടിത്തെറി മൂലമുണ്ടായ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി അഗ്നിശമനാസേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

Trending News