തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി

മന്ത്രി തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പിയാണ് തന്‍ഖ. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. 

Updated: Nov 13, 2017, 07:06 PM IST
തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പിയാണ് തന്‍ഖ. നാളെയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. 

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് നടത്തിയ കായല്‍ക്കയ്യേറ്റത്തിനെതിരെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് തോമസ് ചാണ്ടിയുടെ ഹര്‍ജി. രാജിക്കായി ഇടതുപക്ഷ മുന്നണിയിലെ ഘടക കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും പിടിച്ചു നില്‍ക്കുന്ന തോമസ് ചാണ്ടിക്കും എന്‍.സി.പിക്കും ആകെയുള്ള കച്ചിത്തുരുമ്പാണ് ഹൈക്കോടതിയിലെ ഹര്‍ജി. 

അതേസമയം, കേസില്‍ കോണ്‍ഗ്രസ് എം.പി ഹാജരാകുന്നതിനെ മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് എം.പി കുറച്ചുകൂടെ ഔചിത്യം പാലിക്കണമായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഇത്തരക്കാരാണ് കോണ്‍ഗ്രസിന്‍റെ ശാപമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.