തോമസ് ചാണ്ടിയുടെ രാജി: സമവായത്തിന് ഉഭയകക്ഷി യോഗം

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സി.പി.ഐ-സി.പി.എം ഉഭയകക്ഷി യോഗം ചേരാന്‍ ധാരണ. ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തോമസ് ചാണ്ടിയുടെ കയ്യേറ്റം പരിശോധിക്കേണ്ട വിഷയമാണെന്ന് സി.പി.എം  സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 

Updated: Nov 10, 2017, 09:15 PM IST
തോമസ് ചാണ്ടിയുടെ രാജി: സമവായത്തിന് ഉഭയകക്ഷി യോഗം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സി.പി.ഐ-സി.പി.എം ഉഭയകക്ഷി യോഗം ചേരാന്‍ ധാരണ. ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തോമസ് ചാണ്ടിയുടെ കയ്യേറ്റം പരിശോധിക്കേണ്ട വിഷയമാണെന്ന് സി.പി.എം  സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 

തോമസ് ചാണ്ടി നടത്തിയ കയ്യേറ്റം വിശദമായി അന്വേഷിക്കണം. വിഷയം എല്‍.ഡി.എഫ് വിശദമായി ചര്‍ച്ച ചെയ്യണമെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഞായറാഴ്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി സി.പി.ഐ-സി.പി.എം ഉഭയകക്ഷി യോഗം ചേരണമെന്നും അതില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സി.പി.എം  സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. 

അതേസമയം, മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശം തോമസ് ചാണ്ടിക്ക് അനുകൂലമെന്നാണ് സൂചന. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കും എന്നാണ് സി.പി.ഐ നിലപാട്.