തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി.പി.ഐ

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. ഗുരുതര ആരോപണങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി.പി.ഐ നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. 

Updated: Nov 10, 2017, 06:53 PM IST
തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. ഗുരുതര ആരോപണങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് സി.പി.ഐ നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. 

തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും. മന്ത്രിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും സി.പി.ഐ നിര്‍വാഹകസമിതി അഭിപ്രായപ്പെട്ടു. 

കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു തന്നെ നടപടി സ്വീകരിക്കേണ്ടതായിരുന്നു. അതിനായി നിയമോപദേശം തേടേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. 

തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ ദേശീയ നേതൃത്വം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇടതുപക്ഷ സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നായിരുന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെ പ്രസ്താവന. തോമസ് ചാണ്ടി അഴിമതിക്ക് പുറമെ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.