ഡി സിനിമാസ് ഭൂമിയിടപാട്: ദിലീപിനെതിരെ വിജിലന്‍സ് കോടതി

ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട്‌ കോടതി തള്ളി. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയത്. കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

Last Updated : Mar 15, 2018, 12:53 PM IST
ഡി സിനിമാസ് ഭൂമിയിടപാട്: ദിലീപിനെതിരെ വിജിലന്‍സ് കോടതി

തൃശൂര്‍: ഡി സിനിമാസ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട്‌ കോടതി തള്ളി. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയത്. കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി കൈയേറി ഡി സിനിമാസ് നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ത്വരിത പരിശോധന നടത്തിയ ശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണം നടത്തിയ അന്വേഷണ സംഘം ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Trending News