മാനനഷ്ടക്കേസ്: നഷ്ടപരിഹാരത്തുക 10 കോടിയില്‍ നിന്ന്‍ 20 ലക്ഷത്തിലേക്ക് കുറച്ച് മാണി

ബാറുടമ ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണി നിലപാട് മാറ്റി. നഷ്ടപരിഹാരമായി നേരത്തെ ആവശ്യപ്പെട്ട 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും മുന്‍മന്ത്രി കെ.എം മാണി. ഇതുമായി ബന്ധപ്പെട്ട അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Last Updated : Oct 22, 2016, 03:02 PM IST
മാനനഷ്ടക്കേസ്: നഷ്ടപരിഹാരത്തുക 10 കോടിയില്‍ നിന്ന്‍ 20 ലക്ഷത്തിലേക്ക് കുറച്ച് മാണി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണി നിലപാട് മാറ്റി. നഷ്ടപരിഹാരമായി നേരത്തെ ആവശ്യപ്പെട്ട 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും മുന്‍മന്ത്രി കെ.എം മാണി. ഇതുമായി ബന്ധപ്പെട്ട അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കോടതി ഫീസായി 15 ലക്ഷം രുപ കെട്ടിവയ്‌ക്കേണ്ട സാഹചര്യത്തിലാണ് നഷ്ടപരിഹാര തുക കുറയ്ക്കുന്നതെന്നും മാണി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ നീക്കം.

കഴിഞ്ഞ മാർച്ചിലാണ് ബിജു രമേശിനെതിരെ മാണി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. ബാർ കോഴ ആരോപണം തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ഇല്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയിരുന്നത്. നഷ്ടപരിഹാരമായി 10 കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. 

പൂട്ടിയ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതിന് ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ബാർ കോഴ ആരോപണങ്ങളിൽ നിന്നു പിന്മാറാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

അതേസമയം, ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതുടര്‍ന്ന് കേസ് നവംബര്‍ 30ലേക്ക് മാറ്റിവെച്ചു.

Trending News